കറുകച്ചാലിൽ കഞ്ചാവ് പൊതികളും ബീഡികളുമായി നാലു യുവാക്കളെ പോലീസ് പിടികൂടി. .


കറുകച്ചാൽ :കഞ്ചാവ് പൊതികളും ബീഡികളുമായി നാലു യുവാക്കളെ പോലീസ് പിടികൂടി. മാമ്പതി സ്വദേശികളായ വെള്ളപ്ലാക്കല്‍ അച്ചു രാജി (22), പി.കെ വിഷ്ണു പച്ചിലമാക്കല്‍ (22), മണിമുറിയില്‍ വിഷ്ണു വേണു (20) വെള്ളാപ്പള്ളിയില്‍ അഖില്‍ ആനന്ദ് (23) എന്നിവരെയാണ് കറുകച്ചാല്‍ പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കറുകച്ചാല്‍ സി.ഐ ഋഷികേശന്‍നായരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാമ്പതി ഭാഗത്തുനിന്ന് നിര്‍ത്തിയിട്ട കാറിനുള്ളില്‍നിന്ന് കഞ്ചാവ് വലിക്കുകയായിരുന്ന ഇവരെ പിടികൂടിയത്.
أحدث أقدم