മണിമലയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് നഴ്സ് മരിച്ചു








മണിമല : കരിമ്പനക്കുളത്ത് സ്കൂട്ടറും പൾസർ ബൈക്കും കൂട്ടിയിടിച്ച് നഴ്സ് മരിച്ചു.

പൊൻകുന്നതെതെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ കരിമ്പനക്കുളം സ്വദേശിനിയായ ചിത്തിര (29)യാണ് മരിച്ചത്.

പൊൻകുന്നത്തെ ആശുപത്രിയിൽ നിന്നും മറ്റൊരു യുവതിയോടൊപ്പം വരികെയാണ് അപകടം.

മണിമല സ്വദേശിയായ വിദ്യാർത്ഥി ഓടിച്ചിരുന്ന പൾസർ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം.

വിദ്യാർത്ഥിയും സ്കൂട്ടർ ഓടിച്ചിരുന്ന യുവതിയും പരിക്കേറ്റ് ചികിൽസയിലാണ്.
أحدث أقدم