മുതിർന്ന മാധ്യമ മാനെജ്മെന്റ് വിദഗ്ധൻ ബാലൻ നായർ അന്തരിച്ചു








ആലുവ: മുതിർന്ന മാധ്യമ മാനെജ്മെന്റ് വിദഗ്ധനും കാർണിവൽ ഗ്രൂപ്പിൻ്റെയും മെട്രൊ വാർത്തയുടെയും ഉപദേഷ്ടാവുമായ ബാലൻ നായർ (ബാലഗംഗധരൻ നായർ - 72) അന്തരിച്ചു. ആലുവ പട്ടേരിപുറം നസ്രത്ത് റോഡിലെ വസതിയായ കൃഷ്ണ വിലാസത്തിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ശാരീരിക അസ്വസ്ഥതകൾ അലട്ടുന്നുണ്ടായിരുന്നു.

തട്ടാംപടി പെരുമറ്റത്ത് വീട്ടിൽ പരേതരായ കെ. ചെല്ലപ്പൻ നായരുടെയും ഭഗീരഥിയമ്മയുടെയും മകനാണ്.

ഭാര്യ: സരസ്വതി നായർ (അധ്യപിക - അമൃത സ്കൂൾ ഇടപ്പള്ളി).
മകൻ: അവിനാഷ് നായർ , ( ബിസിനസ് ഹെഡ് - എഫ്എം റേഡിയോ സിറ്റി, ബാംഗ്ലൂർ). മരുമകൾ: ശരണ്യ നായർ.

സഹോദരങ്ങൾ: ശശിധരൻ നായർ, ചന്ദ്രിക നായർ. സംസ്കാരം ഇന്ന് ( ശനി) വൈകുന്നേരം 4 ന് യുസി കോളെജ് എൻഎസ് എസ് ശ്മശാനത്തിൽ.

ദീർഘകാലം കേരള കൗമുദി, വീക്ഷണം , ധനം, ബിസിനസ് പ്രസ് എന്നീ മാധ്യമ സ്ഥാപനങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സിനിമ, ബിസിനസ് മേഖലകളിൽ വിപുലമായ സൗഹൃദമുണ്ടായിരുന്നു. 1973 ൽ പുറത്തിറങ്ങിയ എ.എൻ.പിഷാരടിയുടെ റാഗിങ് എന്ന ചിത്രത്തിലെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടു. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.


أحدث أقدم