ഹൈദരാബാദ്: ട്രാഫിക് നിയമ ലംഘനം നടത്തിയതിന് നടൻ പ്രഭാസിൽ നിന്ന് ഹൈദരാബാദ് ട്രാഫിക് പൊലീസ് പിഴയീടാക്കി. നമ്പർ പ്ലേറ്റിലെ അപാകതകൾ , കാറിൽ കറുത്ത ഫിലിം ഒട്ടിച്ചു എന്നിവ ചൂണ്ടിക്കാട്ടിയാണ് പൊലീസ് പിഴയീടാക്കിയത്.
സംഭവസമയം പ്രഭാസ് കാറിൽ ഉണ്ടായിരുന്നില്ല എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂബിലി ഹിൽസിന് സമീപത്താണ് സംഭവം. ട്രാഫിക് നിയമങ്ങൾ തെറ്റിച്ച ഒരു കാർ പാർക്ക് ചെയ്തിരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും പിഴ ഈടാക്കുകയും ചെയ്തു. നേരത്തെ നടൻ നാഗ ചൈതന്യയ്ക്കും സമാനമായ രീതിയിൽ പിഴയടക്കേണ്ടി വന്നിരുന്നു.