ഇന്നലെ പെയ്ത കനത്ത മഴയിൽ കോട്ടയം ജില്ലയിൽ കനത്ത നാശം കൂരോപ്പട ളാക്കാട്ടൂരിൽ മിന്നലേറ്റ് വീടു തകർന്നു .
ളാക്കാട്ടൂർ കണ്ണൻ കുന്ന് കുപ്പുമല സുനീഷിന്റെ വീടിന്റെ ഭിത്തിയാണ് തകർന്നത് . ഇന്നലെ വൈകിട്ടാണു സംഭവം .ചങ്ങനാശേരി ബൈപാസിൽ അടക്കം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു . ഒട്ടേറെ വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണു.
മരങ്ങൾ വീണതിനെത്തുടർന്ന് വൈകിട്ട് അഞ്ചോടെ ചങ്ങനാശേരി ബൈപാസിൽ ഗതാഗതം തടസ്സപ്പെട്ടു . രാത്രി വൈകിയും ജോലി തുടർന്നാണ് മരങ്ങൾ പൂർണമായി മുറിച്ചുനീക്കിയത്. ബൈപാസിൽ ഗതാഗതം തടസ്സപ്പെട്ടതോടെ എംസി റോഡിൽ ഉൾപ്പെടെ രൂക്ഷമായ ഗതാഗതക്കുരു ക്കുണ്ടായി . വൈദ്യുത ലൈനിനു മുകളിൽ മരങ്ങൾ ഒടിഞ്ഞു വീണതോടെ ചങ്ങനാശേരിയിൽ പലയിടത്തും വൈദ്യുതി തകരാറിലായി . ബൈപാസിൽ മാത്രം 13 പോസ്റ്റുകൾ ഒടിഞ്ഞു . കുരിശുംമൂട് - മുന്തിരിക്കവല റോഡിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു .
വാഴപ്പള്ളി , കുറിച്ചി പഞ്ചായത്തുകളിൽ വീടുകൾക്കു മുകളിലേക്കു മരങ്ങൾ വീണ് നാശം സംഭവിച്ചു .
കൂരോപ്പട പഞ്ചായത്തിൽ കാവനാട് , ചെമ്പരത്തിമൂട് , തോണിപ്പാറ പ്രദേശങ്ങളിൽ വീടുകൾ തകർന്നു .
കൃഷി നാശവുമുണ്ട് . ചെമ്പരത്തിമൂട് എസ്എൻ പുരം റോഡ് , ചെന്നാമറ്റം - പങ്ങട റോഡ് എന്നിവിടങ്ങളിൽ മരം വീണ് വൈദ്യുത ലൈനുകൾക്കു കേടുപാടു സംഭവിച്ചു .
പലയിടത്തും വൈദ്യുതി മുടങ്ങി .അകലക്കുന്നം പഞ്ചായത്തിലെ ചെരിക്കാനാം പുറത്തും കാറ്റ് വ്യാപക നാശനഷ്ടമുണ്ടാക്കി . 8 വൈദ്യുത പോസ്റ്റുകളും വൻമരങ്ങളും കടപുഴകി നാശമുണ്ടായി