കോട്ടയം ജില്ലയിൽ നാളെ(17/07/26) പാമ്പാടി, പുതുപ്പള്ളി ,കൂരോപ്പട ,പള്ളിക്കത്തോട് , തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ അറിയാം






കോട്ടയം : കോട്ടയം ജില്ലയിൽ നാളെ(17/07/26) കടുത്തുരുത്തി, തീക്കോയി, പാമ്പാടി, പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ എൽടി ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി ടൗൺ, തീക്കോയി ടീ ഫാക്ടറി, തീക്കോയി റബ്ബർ ഫാക്ടറി ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 8 Am മുതൽ 05:00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന കൂവള്ളൂർക്കുന്ന്, അയ്യംകാന, അയ്യംകാന2 ,ഹൈ കെയർ ഗ്ലോവ്സ്, താരമംഗലം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള തീപ്പെട്ടികമ്പനി, കുരുവിനാക്കുന്നേൽ, മുട്ടിയാനിക്കുന്നു, മുകളെപ്പീടിക, കണ്ടം, വാഴമറ്റം, മുത്തോലിബാങ്ക്, നെയ്യൂർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 8:30 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തീപ്പെട്ടി കമ്പനി, മാവേലിമറ്റം, കപ്പിത്താൻപ്പടി , അംബികാപുരം, ആരമല, അയ്യരുകുളം, പ്ലാന്തോട്ടം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊമ്പാറ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ എച്ച്ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എഎം മുതൽ വൈകിട്ട് 05:00 പിഎം വരെ പറപ്പാട്ടുപടി, കൊറ്റമംഗലം, ആലിപ്പുഴ, ളാക്കാട്ടൂർ, കൂരോപ്പട നം.2, അച്ചൻപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

കുറിച്ചി സെക്ഷനിൽ നാളെ രാവിലെ 9 മുതൽ 5.30pm വരെ ചാമക്കുളം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കെജി കോളേജ്, കടുവുംഭാഗം, മറ്റം, കന്നുവെട്ടി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽടി എബിസി ലൈൻ സ്ട്രിംഗിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 09 :30 മണി മുതൽ വൈകിട്ട് 5:30 വരെ മണ്ടപത്തിപ്പാറ ട്രാൻസ്‌ഫോർമർ പരിധിയിൽ പൂർണമായും, പനച്ചിപ്പാറ, ജികെ, മണിയംകുന്ന് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കൊച്ചുറോഡ്, എസ്സി കവല,കുളിക്കടവ്, പാലമറ്റം ടെമ്പിൾ, മാടത്താനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

രാമപുരം - ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 09:00 AM മുതൽ 05:00 PM പാറത്തോട്, ചിറ്റാർ പള്ളി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ ട്രീ കട്ടിംഗ് വർക്ക് ഉള്ളതിനാൽ മാതാക്കൽ, നൈസ്, ഇടകളമറ്റം എന്നീ പ്രദേശങ്ങളിൽ 1പിഎം നും 5പിഎം നും ഇടയിൽ വൈദ്യുതി മുടങ്ങുന്നതാണ്.

കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി കല്ലറ ടൗൺ, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സെമിനാരി, മലകുന്നം, കൊച്ചുമറ്റം, കീച്ചാൽ, കൊച്ചുമറ്റം എൽപി സ്കൂൾ, പാലക്കാലൊടിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽടി ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ തീപ്പെട്ടിക്കമ്പനി, പൂതക്കുഴി, നെല്ലിത്താനം, മുണ്ടുപാലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
Previous Post Next Post