ജോവാൻ മധുമല
കോട്ടയം: മിമിക്രി കലാകാരൻ ലെനീഷ് വധക്കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. ഇത് കൂടാതെ പ്രതികൾക്ക് ഏഴു വർഷം കഠിന തടവും ശിക്ഷ വിധിച്ചു. മിമിക്രിതാരമായിരുന്ന ചങ്ങനാശേരി മുങ്ങോട്ടുപുതുപ്പറമ്പിൽ ലെനീഷിനെ(31) കൊലപ്പെടുത്തി ചാക്കിൽക്കെട്ടി റോഡരികിൽ തള്ളിയ കേസിലാണ് ലെനിഷിൻ്റെ കാമുകി ശ്രീകലയടക്കം നാല് പേർക്ക് ശിക്ഷ വിധിച്ചത്. അഡീഷണൽസ് സെഷൻസ് നാല് ജില്ലാ ജഡ്ജി വി.ബി സുജയമ്മയാണ് വിധി പ്രഖ്യാപിച്ചത്. ലെനീഷിന്റെ കാമുകിയും എസ്.എച്ച് മൗണ്ടിനു സമീപം നവീൻ ഹോം നഴ്സിങ്ങ് സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല, ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റിയൻ (28), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം -31), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ, 28) കൊച്ചുതോപ്പ് പാറാംതോട്ടത്തിൽ മനുമോൻ (24) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്