സിംഗപ്പൂർ മലയാളികൾക്ക് അഭിമാനനിമിഷമായി മണ്ണൂർക്കാവ് ഭഗവതിക്കു മുന്നിൽ കഥകളി വേഷമിട്ട്ആഗ്നേയയുടെ അരങ്ങേറ്റം



സന്ദീപ് എം സോമൻ 
കൊല്ലം മണ്ണൂർക്കാവ് ഭഗവതിക്കു മുന്നിൽ മൂന്നാം ക്ലാസുകാരിയുടെ കഥകളി അരങ്ങേറ്റം ഇന്ന് നടക്കും. ഓൺലൈൻ വഴിയാണ് ഈ കൊച്ചു മിടുക്കി കഥകളി യുടെ ചുവടുകളും, പദങ്ങളും ഗ്രഹസ്ഥമാക്കി എന്നൊരു സവിശേഷത കൂടി ഇതിലുണ്ട്. സിംഗപ്പൂരിൽപിതാവ് രാമനാഥ് അയ്യർ -മീന രാമ നാഥ് അയ്യർ ദമ്പതികളുടെ മകളാണ് എട്ടു വയസ്സുകാരി ആഗ്നേയ. കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരിയുടെ ശിക്ഷണത്തിൽ കഴിഞ്ഞ 8മാസക്കാലംമുൻപ് കഥ കളിയുടെ ശിക്ഷണത്തിനു തുടക്കമിട്ടു. മുത്തച്ഛൻ ആയ മണി എന്ന് വിളിക്കുന്ന സുബ്രമണിയുടെ പ്രോത്സാഹനം കൂടി ആയപ്പോൾ ആഗ്നേയയുടെ കഥകളി പഠനത്തിന് കൂടുതൽ ഉഷാർ കൈവന്നു. പുറപ്പാട് പദത്തിൽ കൃഷ്ണ വേഷത്തിൽ ആഗ്നേയ നിറഞ്ഞാടുമ്പോൾ രുഗ്മിണി വേഷത്തിൽ അരങ്ങിൽ എത്തുന്നത് ആഗ്നേയയുടെ കഥകളി ഗുരുനാഥന്റെ മകൾ ശ്രീനന്ദന ആണ്.
Previous Post Next Post