പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമം ഓടി രക്ഷപെടാൻ ശ്രമിച്ച ഒന്നാം പ്രതിയുടെ പുറകെ ഓടിയാണ് പൊലീസ് പിടികൂടിയത്


അടൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ 26 വയസുകാരനേയും, പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരെയും പൊലീസ് പിടികൂടി.

അടൂര്‍ നെല്ലിമുകളിലെ ആളില്ലത്ത വീട്ടില്‍ വച്ച് ഇന്നലെ വൈകിട്ടാണ് മദ്യം നല്‍കിയത്. മദ്യപിച്ച് കുഴഞ്ഞ് വീഴാറായ കുട്ടി ബന്ധുവിനെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് കുട്ടിയെ അടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒന്നാം പ്രതിയെ ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്. കുട്ടിയെ മുന്‍പ് പീഡിപ്പിച്ച ബന്ധുവും അറസ്റ്റിലായി.
أحدث أقدم