കെ സ്വിഫ്റ്റ് സർവീസുകൾക്ക് ഇന്ന് തുടക്കം





തിരുവനന്തപുരം : കെ എസ് ആർ ടി സി- യിൽ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുമ്പോൾ, സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയായ കെ സ്വിഫ്റ്റിന്റെ സർവീസുകൾ ഇന്ന് ആരംഭിക്കും.. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സർവീസ് ഫ്ലാ​ഗ് ഓഫ് ചെയ്യും.

ബംഗളൂരുവിലേക്കാണ് ആദ്യ സർവീസ്. സർക്കാർ പദ്ധതി വിഹിതം ഉപയോ​ഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുന്നത്. 99 ബസുകളിൽ 28 എണ്ണം എസി ബസുകളാണ്. ഇതിൽ ഏട്ട് എണ്ണം എ സി സ്ലീപ്പറും. 20 ബസുകൾ എ സി സെമി സ്ലീപ്പറുകളാണ്.

സംസ്ഥാന സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്. അന്തർ സംസ്ഥാന സർവീസുകൾക്കാണ് കെ സ്വിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോ​ഗിക്കുക. 



أحدث أقدم