ജില്ലയിലെ 2200 ബൂത്തുകളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും പ്രവര്‍ത്തകരും അദ്ദേഹത്തില്‍ നിന്നും വിഷുകൈനീട്ടം ഏറ്റുവാങ്ങി. മുപ്പതിനായിരത്തില്‍ ഏറെ പേരാണ് ജില്ലയില്‍ സുരേഷ് ഗോപിയുടെ വിഷുകൈനീട്ടം സ്വീകരിച്ചത്.
ഏപ്രില്‍ 8 നാണ് അദ്ദേഹം കൈനീട്ടം നല്‍കുന്നത് ആരംഭിച്ചത്. കൃഷ്ണ വിഗ്രഹത്തിന് കൈനീട്ടം നല്‍കിയായിരുന്നു തുടക്കമിട്ടത്. നാല് ദിവസമായി ബിജെപിയുടെ വിവിധ മണ്ഡലം കമ്മിറ്റികള്‍ കേന്ദ്രീകരിച്ചായിരുന്നു വിഷുകൈനീട്ടം പരിപാടി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജാതിമതഭേദമന്യേ സുരേഷ് ഗോപി വിഷുകൈനീട്ടം നല്‍കി.