വാട്ട്സാപ്പിൽ ഗുഡ്ബൈ സ്റ്റാറ്റസിട്ട് അയൽവാസികളായ യുവാക്കൾ തൂങ്ങി മരിച്ചു



വയനാട്: അയൽവാസികളായ  യുവാക്കളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നന്മണ്ട മരക്കാട്ട് കൃഷ്ണൻകുട്ടിക്കുറുപ്പിന്റെ മകൻ വിജീഷ് (34), മരക്കാട്ട് ചാലിൽ രാജന്റെ മകൻ അഭിനന്ദ് (27) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സുഹൃത്തുക്കളോട് ‘ഗുഡ്ബൈ പറഞ്ഞ് അഭിനന്ദ് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടിരുന്നു. വയനാട് കാർഷിക വികസന വകുപ്പ് ജീവനക്കാരനാണ്. വിജീഷിനെ വീടിനോടുചേർന്നുള്ള വിറകുപുരയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ബി.എം.എസ് നന്മണ്ട പഞ്ചായത്ത് സെക്രട്ടറിയും നന്മണ്ട ഓട്ടോ കോ ഓർഡിനേഷൻ കമ്മിറ്റിയംഗവുമായ വിജീഷ് ഓട്ടോഡ്രൈവറായിരുന്നു.
 
രണ്ടുപേരും ഏകദേശം ഒരേ സമയത്താണ് മരിച്ചതെന്നാണ് പോലീസ് നിഗമനം. അയൽവാസികളാണ് എന്നതല്ലാതെ ഒരേദിവസത്തെ മരണത്തിൽ ദുരൂഹതകളൊന്നും കണ്ടെത്താനായില്ല എന്നാണ് ബാലുശ്ശേരി പോലീസ് പറയുന്നത്.
أحدث أقدم