ന്യൂയോര്‍ക്കിൽ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനില്‍ വെടിവയ്പ്; സ്ഫോടനം

Jowan Madhumala
ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ ഭൂഗര്‍ഭ റെയില്‍പാതയില്‍ വെടിവയ്പ്പ്. 16 പേര്‍ക്ക് പരുക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്.ചൊവ്വാഴ് ച്ച   രാവിലെ പ്രാദേശിക സമയം എട്ടരയോടെയാണ് വെടിവയ്പ്പുണ്ടായത്. ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ചയുടന്‍ കംപാര്‍ട്ട്മെന്റില്‍ പുക ഉയര്‍ന്നു. പിന്നാലെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് എത്തുംമുമ്പ് അക്രമി രക്ഷപ്പെട്ടു. പ്ലാറ്റ്ഫോമില്‍ പൊട്ടാത്ത സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അധികൃതര്‍ നിഷേധിച്ചു. 
അക്രമിക്കായി തിരച്ചില്‍ ഊര്‍ജിതമെന്ന് ന്യുയോര്‍ക് പൊലീസിലെ മലയാളി ഓഫിസര്‍ തോമസ് ജോയ് മാധ്യമങ്ങളോട് പറഞ്ഞു, 
أحدث أقدم