സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത.
തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും ആണ് കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വടക്കൻ കേരളത്തിൽ കാര്യമായ മഴ സാധ്യതയില്ല.
ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പം കൂടിയ കാറ്റും, ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദവുമാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണം.
നാല് ദിവസം കൂടി സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.