ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയിലൂടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി.


മുന്നിലുള്ള വഴികള്‍ പലതും കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും പാര്‍ട്ടിയുടെ ചെറുത്തുനില്‍പ്പ് പോലും ഇപ്പോള്‍ കനത്ത പരീക്ഷണമാണെന്നും അവര്‍ വ്യക്തമാക്കി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയെ കുറിച്ച്‌ വിശദീകരിച്ചത്.

' സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിങ്ങള്‍ എത്രമാത്രം നിരാശനാണെന്ന് എനിക്ക് അറിയാം. അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി ഞെട്ടിക്കുന്നതും വേദനയുണ്ടാക്കുന്നതുമാണ്. പാര്‍ട്ടി പുനരുജ്ജീവനം സമൂഹം പോലും ആവശ്യപ്പെടുന്നുണ്ട്. അത് നമ്മുടെ ജനാധിപത്യത്തിനും നമ്മുടെ സമൂഹത്തിനും അത്യന്താപേക്ഷിതമാണ്.

പാര്‍ട്ടിയെ ശാക്തീകരിക്കാന്‍ നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സംഘടനയുടെ എല്ലാ തലത്തിലും ഐക്യം പ്രധാനമാണ്. ചിന്തന്‍ ശിബിര്‍ ഉടന്‍ ചേരും. അവിടെയാണ് സഹപ്രവര്‍ത്തകരുടെയും പാര്‍ട്ടി പ്രതിനിധികളുടെയും കൂടുതല്‍ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.
Previous Post Next Post