കോട്ടയം: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. രാഹുൽ സ്റ്റെബിലിറ്റി ഇല്ലാത്ത നേതാവാണ്. രാഹുൽ അല്ലാതെ മറ്റൊരാൾ പാർട്ടി പ്രസിഡന്റ് ആകുന്നതാണ് നല്ലതെന്നും ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ കുര്യൻ പറഞ്ഞു.
കോൺഗ്രസ് രക്ഷപ്പെടാൻ രാഹുൽ അല്ലാതെ മറ്റൊരാൾ പാർട്ടി പ്രസിഡന്റ് ആകണം. പ്രസിഡന്റ് നെഹ്റു കുടുംബത്തിൽനിന്നു തന്നെ വേണമെന്നില്ല. നടുക്കടലിൽ കാറ്റിനും കോളിനും ഇടയിൽ ഉൾപ്പെട്ട ഒരു കപ്പലിനെ ഏതുതരത്തിൽ മുന്നോട്ടു കൊണ്ടു പോകണം, അതാണ് കപ്പിത്താൻ ചെയ്യേണ്ടത് എന്നിരിക്കെ രാഹുൽ ഒളിച്ചോടിയ നേതാവാണെന്നും കുര്യൻ വിമർശിച്ചു.