കൊല്ലം എ റ്റി എമ്മുകളിലെ സുരക്ഷാ വീഴ്ച മുതലെടുത്ത്
വൻതോതിൽ പണം തട്ടുന്ന നോർത്തിന്ത്യൻ സംഘത്തെ കൊല്ലം
സിറ്റി, തിരുവനന്തപുരം സിറ്റി സ്പെഷ്യൽ സ്ക്വാഡുകളും കൊല്ലം
ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടി ഉത്തർപ്രദേശ് സംസ്ഥാനത്ത്
കാൺപൂർ, ഗദംപൂർ, പുരൽഹർ പോസ്റ്റ് ഓഫീസ് പരിധിയിൽ ഭാരത്
സിംഗ് മകൻ ദേവേന്ദ്ര സിംഗ് (24) കാൺപൂർ, കാൺപൂർ നഗർ
കല്ല്യൺപൂർ, പങ്കി റോഡ് 49 സി, സുഖറാം സിംഗ് മകൻ വികാസ്
സിംഗ് (21) എന്നിവരാണ് പോലീസ് പിടിയിലായത്
പിടികൂടുമ്പോൾ കൊല്ലം കടപ്പാക്കട, ശങ്കേഴ്സ് എന്നി
എറ്റിഎമ്മുകളിൽ നിന്നും തട്ടിയെടുത്ത 61860/- രൂപ ഇവരുടെ
കൈവശം ഉണ്ടായിരുന്നു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം തുടങ്ങിയ വിവിധ ജില്ലകളിലെ
എ റ്റി.എമ്മുകളിൽ ഇവർ സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായും
തട്ടിയെടുക്കുന്ന പണത്തിലെ ഒരു ഭാഗം തിരികെ എ.റ്റി.എമ്മുകളിലെ
സ്വന്തം അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതായും പോലീസിനോട്
സമ്മതിച്ചു. കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് രണ്ട് എ റ്റി എമ്മുകളിൽ
നിന്നും ഇവർ 1 40000/- രൂപ പിൻവലിച്ചിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ പി എസിന് ലഭിച്ച
രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി,
കൊല്ലം സിറ്റി സ്പെഷ്യൽ സ്ക്വാഡുകളും കൊല്ലം ഈസ്റ്റ് പോലീസും
സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്തുളള
എറ്റി എമ്മുകളിലാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. തിരുവനന്തപുരം
ജില്ലയിലെ വിവിധ എറ്റിഎമ്മുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇവർ
സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു. തുടർന്ന് ഇവരെ
തിരുവനന്തപുരം സ്ക്വാഡ് നിരീക്ഷിക്കുന്നതിനിടെ ഇവർ
കൊല്ലത്തേക്ക് കടക്കുകയായിരുന്നു
കൊല്ലത്തേക്ക് കടന്നതായ സന്ദേശത്തിന്റെ ഗൗരവം
കണക്കിലെടുത്ത് കൊല്ലം സിറ്റി പരിധിയിലെ എ റ്റി എമ്മുകൾ
പോലീസ് നിരീക്ഷണത്തിലായിരുന്നു തുടർന്ന് കൊല്ലം
തിരുവനന്തപുരം സ്പെഷ്യൽ സ്ക്വാഡുകളുടെ സഹായത്തോടെ
എ റ്റി എമ്മുകൾ നിരീക്ഷണത്തിലാക്കിയതാണ് ഇവർ കൊല്ലം ഈസ്റ്റ്
പോലീസിന്റെ പിടിയിലാകാൻ ഇടയാക്കിയത്.
വടക്കേ ഇന്ത്യൻ
സംഘം എ റ്റി എമ്മുകൾ മാറി മാറി ഉപയോഗിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇവരെ പിടികൂടിയത്
വിവിധ ബാങ്കുകളുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച്
എ റ്റി എമ്മുകളിൽ നിന്നും പണം പിൻവലിക്കുകയാണ് ഇവർ
ചെയ്യുന്നത് ഡെബിറ്റ് കാർഡുകൾ ബാങ്കുകളുടെ എറ്റി എമ്മുകളിൽ
ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനിടയിൽ മെഷ്യനുകളുടെ
പ്രവർത്തനം പ്രത്യേക രീതിയിൽ അൽപ്പ നേരത്തേക്ക്
തകരാറിലാക്കി പണം കവരുകയാണ് ചെയ്യുന്നത്.
മെഷ്യന്റെ
സുരക്ഷാ വീഴ്ച മുതലെടുത്ത് ഹൈടെക്ക് രീതിയിൽ പണം തട്ടുന്ന
രീതിയാണ് ഇവർ അവലംബിച്ചത്.