ഡിജിപി അനില്‍ കാന്ത്, ആഭ്യന്തര വകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഗുണ്ടാ ആക്രമണം അവസാനിപ്പിക്കാന്‍ കാപ്പ ചുമത്താനുള്ള അധികാരം ഡി.ഐ.ജിമാര്‍ക്ക് നല്‍കണമെന്ന ആവശ്യം പോലീസ് ഉയര്‍ത്തിയിരുന്നു. ഇന്നത്തെ യോഗത്തില്‍ പോലീസിന്റെ ഈ ആവശ്യം പ്രധാന വിഷയമാകും. കഴിഞ്ഞ ദിവസം പൊലീസ് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കാപ്പ ചുമത്താന്‍ ജില്ലാ കളക്ടര്‍ അടങ്ങിയ സമിതിക്കാണ് നിലവില്‍ അനുവാദമുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ കളക്ടര്‍മാരുടെ ഇടയില്‍ നിന്നുണ്ടാകാറില്ലെന്നും ഇതാണ് സംസ്ഥാനത്തെ ഗുണ്ടാ ആക്രമണം വര്‍ധിക്കാന്‍ കാരണമെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം.