ഐത്തല മങ്കുഴിമുക്ക് മീന്‍മുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്‍റെ ഭാര്യ റിന്‍സ (21), മകള്‍ അല്‍ഹാന അന്ന (ഒന്നര) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് 6.15നാണ് നാടിനെ നടുക്കിയ സംഭവം പുറം ലോകമറിയുന്നത്. കുടുംബ വീടിനു സമീപം ഒറ്റക്ക് താമസിക്കുന്ന യുവതിയും കുഞ്ഞും തിങ്കളാഴ്ച പകല്‍ വീടിന് വെളിയിലേക്ക് കാണാതെ വന്നതോടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് തീപ്പൊള്ളലേറ്റ നിലയില്‍ രണ്ടുപേരേയും കണ്ടത്.
യുവതിയുടെ ഭര്‍ത്താവ് സജു ചെറിയാന്‍ വിദേശത്താണ്. റാന്നി പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി. ചൊവ്വാഴ്ച കൂടുതല്‍ തെളിവെടുപ്പുകള്‍ക്ക് ശേഷമേ ദുരൂഹത അകറ്റാനാകൂവെന്ന് പൊലീസ് പറഞ്ഞു.