കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിൻ്റെ വൻ സ്വർണ വേട്ട. തിങ്കളാഴ്ച രാത്രിയും ഇന്ന് പുലർച്ചെയും ആയി രണ്ട് പേരെയാണ് കരിപ്പൂർ വിമാനത്താവളത്തിലെ സ്പെഷൽ എയ്ഡ്പോസ്റ്റിലെ പോലീസ് പിടികൂടിയത്. കോഴിക്കോട് സ്വദേശി ഫൗസിക് , തലശ്ശേരി സ്വദേശി ഗഫൂർ പികെ എന്നിവരാണ് പിടിയിൽ ആയത്. ദുബായിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി കരിപ്പൂരിലെത്തിയ എത്തിയ ഗഫൂർ മൈക്രോവേവ് ഓവനിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സമീപകാലത്ത് പിടികൂടിയതിൽ വേറിട്ട സ്വർണം കടത്ത് ശ്രമം ആണിത്. 1.599 കിലോഗ്രാം തൂക്കം സ്വർണം ആണ് ഇയാള് കടത്താൻ ശ്രമിച്ചത്.ദുബായിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി എത്തിച്ചേർന്ന ഇയാളെ പോലീസ് എയ്ഡ് പോസ്റ്റിൽ എത്തിച്ച് ചോദ്യം ചെയ്യുക ആയിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും സ്വർണ്ണം ലഗേജിൽ ഉണ്ടെന്ന് പിന്നീട് ഗഫൂർ സമ്മതിച്ചു. സ്വർണ കടത്തിന് കള്ളക്കടത്തുകാർ പുതിയ വഴികൾ തേടുന്നു എന്ന് തെളിയിക്കുന്നതാണ് കരിപ്പൂരിൽ പോലീസിൻറെ സ്വർണവേട്ട. സ്വർണക്കട്ട മൈക്രോവേവ് ഓവനിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇയാള്‍ തുറന്ന് പറഞ്ഞു. മൈക്രോ വേവ് ഓവൻ്റെ ഉള്ളിലെ ഇലക്രോണിക് ട്രാൻസ്ഫോർമറിന്റെ അകത്ത് ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് പൊളിച്ച് പരിശോധിച്ച ശേഷമാണ് സ്വര്‍ണം പുറത്തെടുത്തത്. ട്രാൻസ്ഫോർമറിന്റെ ഉള്ളിൽ പ്രത്യേക അറ ഉണ്ടാക്കി അതിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം. പിടികൂടിയ സ്വര്‍ണത്തിന് 76 ലക്ഷം രൂപയിൽ അധികം മൂല്യം കണക്കാക്കുന്നുണ്ട്.. സമീപകാലത്ത് ഇത് ആദ്യമായാണ് സ്വർണക്കടത്തിന് ഇത്തരം ഒരു മാർഗം ഉപയോഗിച്ച കള്ളക്കടത്ത് സംഘം പിടിയിലാകുന്നത്. ക്യാപ്സൂളിൽ ആക്കി മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച 974.7 ഗ്രാം സ്വർണം പിടികൂടിയതാണ് രണ്ടാമത്തെ സംഭവം. ചൊവ്വാഴ്ച രാവിലെ 7.50 നു ദുബായിൽ നിന്നെത്തിയ IX 356 എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരൻ കോഴിക്കോട് കെടാവൂർ സ്വദേശി ഫൗസികാണ് പിടിയിലായത് . 4 ക്യാപ്സുകളിൽ ആയാണ് പ്രതി സ്വർണം കടത്താൻ ശ്രമിച്ചത്. നേരത്തെ ശരീരത്തിന് ഉള്ളിൽ മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്ന സ്വർണ മിശ്രിതം നിറച്ച ക്യാപ്സ്യൂൾ വിമാനത്താവളത്തിന് ഉള്ളിൽ വച്ചാണ് ഇയാള് ഷൂസിന് ഉള്ളിലേക്ക് മാറ്റിയത്. രണ്ട് ഷൂസുകളിലും രണ്ട് ക്യാപ്സ്യൂൾ വീതമാണ് ഇയാള് ഒളിപ്പിച്ചിരുന്നത്. കസ്റ്റംസിന്റെ ദേഹപരിശോധനയിൽ നിന്നും രക്ഷപ്പെട്ട പ്രതിക്ക് പക്ഷേ പോലീസിനെ വെട്ടിക്കാനായില്ല. രണ്ട് കേസുകളിലുമായി പിടിച്ചെടുത്ത സ്വർണത്തിൻ്റെ മൂല്യം ഒരു കോടിക്ക് മുകളിൽ വരും. നേരത്തെ മെയ് 25 ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പോലീസ് ഒന്നരക്കോടിയിൽ അധികം വില വരുന്ന രണ്ടെ മുക്കാൽ കിലോയിൽ അധികം തൂക്കം വരുന്ന മിശ്രിത രൂപത്തിൽ ഉള്ള സ്വർണം പിടി കൂടിയിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടക്ക് പിടികൂടിയ 32 കേസുകളില്‍ നിന്നായി 16 കോടിയോളം രൂപ വില വരുന്ന 30 കിലോയോളം സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്.
സ്വര്‍ണ്ണക്കടത്തിന് പുതുവഴികള്‍; കരിപ്പൂരില്‍ മൈക്രോവേവ് ഓവനില്‍ നിന്ന് കണ്ടെത്തിയത് 1.599 കിലോ സ്വര്‍ണം
jibin
0
Tags
Top Stories