മസ്കറ്റ്: ഒമാനില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി റോയല്‍ ഒമാന്‍ പൊലീസ്. 92 കിലോഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള ലഹരിമരുന്ന്, 20 കിലോഗ്രാം മോര്‍ഫിന്‍ എന്നിവയാണ് പ്രവാസികളുടെ പക്കൽ നിന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസിന്‍റെ നേതൃത്വത്തില്‍ ലഹരിമരുന്ന് നിയന്ത്രണ വിഭാഗം, രണ്ടു പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണ്.
ഒമാനിൽ വൻ ലഹരിമരുന്ന് വേട്ട: 2 പ്രവാസികൾ അറസ്റ്റിൽ
jibin
0
Tags
Top Stories