ഓര്‍ത്തഡോക്സ് സഭയുടെ നിയുക്ത മെത്രാന്‍മാര്‍ക്ക് വ്യാഴാഴ്ച റമ്പാന്‍ സ്ഥാനം നല്‍കും ; ചടങ്ങ് പരുമല സെമിനാരിയിൽ





കോട്ടയം : ഓര്‍ത്തഡോക്സ് സഭയുടെ നിയുക്ത മെത്രാന്‍മാര്‍ക്ക് വ്യാഴാഴ്ച റമ്പാന്‍ സ്ഥാനം നല്‍കും. 2022 ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ വച്ച് കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ യോഗം മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത 7 പേരില്‍, 6 വൈദികര്‍ക്ക് വ്യാഴാഴ്ച പരുമല സെമിനാരിയില്‍ വച്ച് റമ്പാന്‍ സ്ഥാനം നല്‍കും. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രധാന കാര്‍മികത്വം വഹിക്കും.

ഫാ. എബ്രഹാം തോമസ്, ഫാ. പി. സി. തോമസ്, ഫാ. വര്‍ഗീസ് ജോഷ്വാ, ഫാ. വിനോദ് ജോര്‍ജ്, ഫാ. റെജി ഗീവര്‍ഗീസ്, ഫാ. സഖറിയാ നൈനാന്‍ എന്നിവര്‍ക്കാണ് റമ്പാന്‍ സ്ഥാനം നല്‍കുന്നത്
Previous Post Next Post