പൊൻകുന്നത്ത് വാഹന അപകടം മുട്ടകയറ്റിവന്ന ലോറി കാറിന് മുകളിലേയ്ക്ക് മറിഞ്ഞു യാത്രികർക്ക് സാരമായ പരുക്ക്


കോട്ടയം : പൊൻകുന്നത്ത് വാഹന അപകടം മുട്ടകയറ്റിവന്ന ലോറി കാറിന് മുകളിലേയ്ക്ക് മറിഞ്ഞു യാത്രികർക്ക് സാരമായ പരുക്ക് പൊൻകുന്നം 20 ആം മൈലിൽ ജമീല വളവിൽ  രാത്രി 10:30 നായിരുന്നു അപകടം കാറിനുള്ളിൽ 3 പേർ ഉണ്ടായിരുന്നു കാറിൽ ഉള്ളവരെ,
അതുവഴി കടന്നു വന്ന A I Y F ജില്ലാ കമ്മറ്റി അംഗം അജിഷ് മട്ടയ്ക്കലും നാട്ടുകാരും ചേർന്ന് വാഹനത്തിൽ നിന്നും പുറത്തെടുത്തു 
കാറിൽ കുടുങ്ങിക്കിടന്ന 2 പേരെയും ലോറിയിൽ കുടുങ്ങിക്കിടന്ന 2 പേരെയും വണ്ടികളുടെ ചില്ല് തകർത്താണ്  വെളിയിൽ എടുത്തത് പോലീസ് സ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചു വരുന്നു .. വളവും അശ്രദ്ധമായ ഡ്രൈവിംഗും മാണ് അപകട കാരണം എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി അപകടത്തെ തുടർന്ന്  വാഹനത്തിലെ മുട്ട മുഴുവൻ റോഡിൽ ചിതറിയ അവസ്ഥയിലാണ്
Previous Post Next Post