തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. എസ്എൻഡിപി ജനറൽ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. നേരത്തെ ഈ ഉത്തരവ് ഹൈക്കോടതി സി൦ഗിൽ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് ഇന്ന് ഡിവിഷൻ ബെഞ്ച് നീക്കിയത്. 21 വർഷം മുമ്പാണ് കേസ് തുടങ്ങുന്നത്. എസ്എൻഡിപി സംഘടനയുടെ ഭരണ ഘടനയിൽ മാറ്റം ആവശ്യപ്പെട്ട് 9 പേരാണ് കോടതിയെ സമീപിച്ചത്. 2019 ൽ ഇതിൽ വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി പ്രഥമിക ഉത്തരവ് വന്നു. എന്നാൽ ഇതിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ക്കോടതി സി൦ഗിൽ ബെഞ്ച് ജില്ലാ കോടതി വിധി സ്റ്റേ ചെയ്തു. എന്നാൽ ഡിവിഷൻ ബെഞ്ച് ഇത് നീക്കി.
വെള്ളാപ്പള്ളി നടേശന് തിരിച്ചടി.സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
ജോവാൻ മധുമല
0
Tags
Top Stories