ഒരു രൂപ ബാക്കി ചോദിച്ചതിന് കണ്ടക്ടറുടെ മര്‍ദ്ദനം; ദൃശ്യങ്ങൾ പുറത്ത്തിരുവനന്തപുരം: പേരൂർക്കടയിൽ ഒരു രൂപ ബാക്കി ചോദിച്ചതിന് ബസ് കണ്ടക്ടർ യാത്രക്കാരനെ ക്രൂരമായി മർദിച്ചു. കല്ലമ്പലം സ്വദേശി ഷിറാസിനാണ് മർദനമേറ്റത്. ഷിറാസാണ് തന്നെ മർദ്ദിച്ചതെന്ന് കാണിച്ച് കണ്ടക്ടർ നേരത്തെ പരാതി നൽകിയിരുന്നു.

ടിക്കറ്റിന്റെ ബാക്കി പണം ചോദിച്ചതിന് പിന്നാലെ യാത്രക്കാരുടെ സാന്നിദ്ധ്യത്തിലായിരുന്നു കണ്ടക്ടർ ഷിറാസിനെ മർദിച്ചത്. ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. യാത്രക്കാരിലൊരാൾ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. യുവാവ് പരാതിയൊന്നും നൽകിയിരുന്നില്ല.

ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഷിറാസാണ് മർദിച്ചതെന്ന് കാണിച്ച് കണ്ടക്ടർ പൊലീസിൽ പരാതി നൽകി. എന്നാൽ സംശയം തോന്നിയ പൊലീസ് യാത്രക്കാരിൽ നിന്ന് മൊഴിയെടുക്കുകയായിരുന്നു.
Previous Post Next Post