മറിയപ്പള്ളിയിൽ എം.സി റോഡരികിലെ ആളൊഴിഞ്ഞ പുരയിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തികോട്ടയം : മറിയപ്പള്ളിയിൽ എം.സി റോഡരികിലെ ആളൊഴിഞ്ഞ പുരയിടത്തിൽ അജ്ഞാത മൃതദേഹം.മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.

 പ്രദേശത്തു നിന്നും അതിരൂക്ഷമായ ദുർഗന്ധമുണ്ടായതിനെ തുടർന്നു നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് ഇവർ വിവരം ചിങ്ങവനം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. 

കാടിനുള്ളിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
ഏതാണ്ട് പൂർണമായും അഴുകിയ നിലയിൽ കണ്ടെത്തിയ മൃതേേദഹം ആരുടേതാണ് എന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്ത് പൊലീസ് സംഘം എത്തി വിശദമായി പരിശോധന നടത്തിവരികയാണ്.
Previous Post Next Post