മദ്യ നിർമ്മാണം; കുവൈത്തിൽ അഞ്ച് പ്രവാസികൾ അറസ്റ്റിൽ


കുവൈത്ത് സിറ്റി: മദ്യ നിർമ്മാണ ശാല നടത്തിവന്ന അഞ്ച് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിലായി. അഞ്ച് ഏഷ്യക്കാരാണ് അറസ്റ്റിലായത്. അഹ്മദി ഏരിയയിലാണ് പ്രതികള്‍ പ്രാദേശികമായി മദ്യം നിര്‍മ്മിച്ചത്. മദ്യ നിർമ്മാണ ശാലയിൽ നിന്ന് വില്‍പ്പനയ്ക്ക് തയ്യാറാക്കിയ 500 കന്നാസ് മദ്യവും ഇവ നിര്‍മ്മിക്കാനുപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. പിടിയിലായവരെ തുടർനടപടികൾക്ക് വിധേയമാക്കും. 

Previous Post Next Post