അമയന്നൂർ പതിയ്ക്കൽ വീട്ടിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു.ജോവാൻ മധുമല 

പാമ്പാടി : അമയന്നൂർ പതിയ്ക്കൽ വീട്ടിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു.
സുധീഷ്, ടിൻ്റു എന്നിവരാണ് മരിച്ചത്. ആറ് വയസ്സുള്ള ഏക മകനെ ബന്ധുവീട്ടിൽ ആക്കിയിരുന്നു.
ഇന്ന് രാവിലെ പത്ത് മണിയോടെ ആണ് സംഭവം പുറംലോകം അറിയുന്നത്.

സുധീഷ് കൈ ഞരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിമരിച്ചത്.
ജില്ലാ പൊലീസ് മേധാവിയും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
വിശദവിവരങ്ങൾ ലഭിച്ചു വരുന്നു. കുടുംബ പ്രശ്നങ്ങൾ ആണെന്നാണ് പ്രാഥമിക നിഗമനം.

പൊലീസ് സംഘം വിശദ പരിശോധന ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post