പാമ്പാടി : പാമ്പാടിയിൽ വൻ റോഡ് കൈയ്യേറ്റം പരാതിയുമായി നാട്ടുകാർ കളക്ടറെ സമീപിച്ചു സൗത്ത് പാമ്പാടി മുരിപ്പാറ കല്ലേൽ പുറം റോഡാണ് ചില സ്വകാര്യ വ്യക്തികൾ കൈയ്യേറിയിരിക്കുന്നത് ടിപ്പറിന് .ലോഡ് കണക്കിന് മണ്ണടിച്ച് നിരത്തിയും താൽക്കാലിക ഷെഡുകൾ നിർമ്മിച്ചും അലങ്കരച്ചെടികളും മറ്റും വച്ചുമാണ് സ്ഥലം കൈയ്യേറ്റം നടത്തിയിരിക്കുന്നത് .അധികാരികളുടെ മൗനാനുവാദത്തോടെയാണ് ഇത്തരത്തിൽ സ്ഥലം കൈയ്യേറിയിരിക്കുന്നതെന്ന് നാട്ടുകാരിൽ ചിലർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു ,ബ്ലോക്ക് പഞ്ചായത്തിൽ
പരാതി നൽകിയിട്ടും ഒരു കടലാസിൻ്റെ വില പോലും പരാതിക്ക് ഇല്ല എന്നും നാട്ടുകാർ ആരോപിച്ചു നൂറോളം പേർ ചേർന്ന് ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട് നടപടി ഉടൻ ആകാത്ത പക്ഷം പരസ്യമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്നും നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു