ജനപ്രിയ നേതാവ് റെജി സഖറിയാ കേരള അർബൻ ആൻഡ് റൂറൽ ഡവലപ്പ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാനായി അധികാരമേൽക്കും

✒️ജോവാൻ മധുമല 

പാമ്പാടി : സി പി ഐ എം കോട്ടയം ജില്ല സെക്രട്ടറിയറ്റ് അംഗവും സി ഐ ടി യു ജില്ല പ്രസിഡണ്ടുമായ അഡ്വ. റെജി സഖറിയയെ
അർബൻ ആൻഡ് റൂറൽ ഡവലപ്പ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാനായി 
നിയമിച്ച് കൊണ്ട് ഗവൺമെന്റ് ഉത്തരവിറങ്ങി ..വിദ്യാർത്ഥി രാഷ്ടീയ രംഗത്തു നിന്നും ഉയർന്ന് വന്ന്  സംസ്ഥാനത്തെ സംശുദ്ധ രാഷ്ട്രീയത്തിൻ്റെ നേർരൂപമായി മാറിയ റെജി സഖറിയായിക്ക് ലഭിച്ച ഈ പദവിയിൽ ജന്മനാട്ടിലെ ജനങ്ങൾ ആഹ്ലാദത്തിലാണ് 
1996 ൽ പുതുപ്പളളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചു ,2016ൽ തിരുവഞ്ചൂരിനെതിരെയും മത്സരിച്ചു ,K S F E യുടെ ബോർഡ് മെമ്പർ ആണ് അദ്ധേഹത്തിൻ്റെ ശ്രമഫലമായി   5 മാസം മുമ്പ് 25 ലക്ഷം രൂപ വിലവരുന്ന ആധുനിക ജീവൻ രക്ഷാ ഉപകരണങ്ങൾ ഉള്ള  
ആബുംലൻസ് പാമ്പാടി താലൂക്ക് ആശുപത്രിക്ക് നൽകിയിരുന്നു .
പാമ്പാടി K G കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു ചങ്ങനാശേരി N S S കോളേജിൽ നിന്നും ബിരുദം നേടി തുടർന്ന് തിരുവന്തപുരം ലോ കോളേജിൽ വിദ്യാഭ്യാസം C I T U ജില്ലാ പ്രസിഡൻ്റ് , CITU അഖിലേന്ത്യാ ജോ: സെക്രട്ടറി ,MG യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം തുടങ്ങി നിരവധി പദവികളിൽ പ്രവർത്തിക്കുന്നു.  DYFI സംസ്ഥാന ജോ: സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്  പാമ്പാടിക്കാരൻ സൗഹൃദ കൂട്ടായ്മയിലും റെജി സഖറിയ സജീവ സാന്നിധ്യമാണ്
Previous Post Next Post