മീനടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വി. ഗിവറുഗീസ് സഹാദായുടെ ഓർമ്മഇടവക ശിലാസ്ഥാപന പെരുന്നാൾപാമ്പാടി : മീനടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വി. ഗിവറുഗീസ് സഹാദായുടെ ഓർമ്മഇടവക ശിലാസ്ഥാപന പെരുന്നാളും  പ.ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് സ്വീകരണവും  മെയ് 8, 9 തീയതികളിൽ നടക്കും.

റവ.ഫാ.ജോസഫ് കെ. മാത്യുവിന്റെ പൗരോഹിത്യ രജത ജൂബിലി സമ്മേളനം.
ഘോഷയാത്ര, അനുമോദനം, ഉപഹാര സമർപ്പണം, പൊതുസമ്മേളനം. എന്നിവയും ഇതോടൊപ്പം നടക്കും.
സമ്മേളനത്തിൽ ഡോ യൂഹാനോൻ മാർ ദയസ്കോറോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനാകും. പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം നിർവഹിക്കും. .

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി  എം.എൽ.എ, മോനിച്ചൻ കിഴക്കേടം
(മീനടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) റെജി സഖറിയ (എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ )
റവ.ഫാ. പി.കെ. കുറിയാക്കോസ് (ഭദ്രാസന സെക്രട്ടറി)
റവ.ജേക്കബ് കെ. ഇടിക്കുള (സി.എസ് ഐ പള്ളി , ഈസ്റ്റ് മീനടം)
റവ.ഫാ.ഡോ വറുഗീസ് വറുഗീസ് ( OS SA E ഡയറക്ടർ ജനറൽ ) എന്നിവർ ആശംസകൾ അർപ്പിക്കും.
നാളെ  പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ വി.കുർബ്ബാന നടക്കും.


Previous Post Next Post