റിയാദ്: സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കൊട്ടാരക്കര മയിലം സ്വദേശി ഷിനു കൊച്ചുണ്ണി (33) ആണ് മരിച്ചത്. റിയാദ് എയര്‍പോര്‍ട്ട് റോഡിലെ സാസ്‌കോ പെട്രോള്‍ പമ്പ് ജീവനക്കാരനാണ്. മായ ജോയ് ആണ് ഭാര്യ. സ്നേഹ ഷിനു ഏക മകളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.