പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; രണ്ട് വര്‍ഷത്തിന് ശേഷം കുടുംബ വിസകള്‍ അനുവദിച്ചു തുടങ്ങി


കുവൈത്ത് സിറ്റി: കുവൈത്തില്‍ മേയ് എട്ട് ഞായറാഴ്‍ച മുതല്‍ പ്രവാസികള്‍ക്ക് ഫാമിലി വിസകള്‍ അനുവദിച്ചു തുടങ്ങിയെന്ന് റെസിഡന്‍സ് അഫയേഴ്‍സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന കുടുംബ വിസകളാണ് രാജ്യം കൊവിഡ് മഹാമാരിയെ അതിജീവിച്ചതോടെ വീണ്ടും അനുവദിച്ചു തുടങ്ങിയത്.രാജ്യത്ത് കൊവിഡ് സംബന്ധമായി ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഈ മാസം ആദ്യം മുതല്‍ തന്നെ എടുത്തുകളയുന്നതായി നേരത്തെ ചേര്‍ന്ന മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്രവാസികള്‍ക്ക് ഫാമിലി വിസകള്‍ ലഭിക്കുന്നതിനായി കുവൈത്ത് റസിഡന്‍സ് അഫയേഴ്‍സ് വകുപ്പിനെ സമീപിക്കാനാവും. കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് നേരത്തെ നിലവിലുണ്ടായിരുന്ന ശമ്പളം അടക്കമുള്ള നിബന്ധനകള്‍ പാലിക്കണം. ഇവയ്‍ക്ക് വിധേയമായിട്ടായിരിക്കും വിസ അനുവദിക്കുകയെന്ന് കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. 

Previous Post Next Post