തൊണ്ടയില്‍ ഉറുമാമ്പഴം കുടുങ്ങി,10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു






മലപ്പുറം : പത്ത് മാസം പ്രായമായ കുഞ്ഞ് തൊണ്ടയില്‍ ഉറുമാമ്പഴം കുടുങ്ങി മരിച്ചു.കൂറ്റമ്പാറ ചെറായി വള്ളിക്കാടാന്‍ ഫൈസല്‍ ബാബുവിന്റെയും മുനീറയുടെയും മകള്‍ ഫാത്തിമ ഫര്‍സിനാണ് മരിച്ചത്.

തിങ്കളാഴ്ച അഞ്ചരയോടെയാണ് ഉറുമാമ്പഴം തൊണ്ടയില്‍ കുടുങ്ങിയത് . ശ്വാസം കിട്ടാതെ പിടഞ്ഞ കുഞ്ഞിനെ ഉടന്‍ തന്നെ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്നു കൂറ്റം പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.
أحدث أقدم