വി​നോ​ദ മേ​ഖ​ല​യിലെ വികസനം; വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 16 മൃ​ഗ​ശാ​ല​ക​ൾ സ്ഥാ​പി​ക്കാൻ ഒരുങ്ങി സൗ​ദി​


സൗദി: വിനോദ സഞ്ചാര മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽക്കുന്ന വലിയ പദ്ധതികൾ ആണ് സൗദി ഇപ്പോൾ തയ്യാറാക്കുന്നത്. വിനോദ സഞ്ചാര മേഖലകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ 16 മൃഗശാലകൾ സ്ഥാപിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രാലയം അറിയിച്ചു. സൗദി രാജകുമാരന്റെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് സൗദി ഒരുപാട് പദ്ധതികൾ കൊണ്ടുവരുന്നത്. 39 കോടി റിയാൽ ചെലവിൽ ആണ് മൃഗശാലകൾ നിർമ്മിക്കാൻ സൗദി ഒരുങ്ങുന്നത്. നിരവധി നിക്ഷേപ അവസരങ്ങൾ പുതിയ പദ്ധതി വരുന്നതിലൂടെ ഉണ്ടാകുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. ജിദ്ദയിലും റിയാദിലുമായി അഞ്ച് വലിയ മൃഗശാലകൾ നിർമ്മിക്കാൻ ആണ് തീരുമാനിക്കുന്നത്. എന്നാൽ മദീനയിലും ബുറൈദയിലും നാല് ഇടത്തരം മൃഗശാലകൾ ആണ് നിർമ്മിക്കാൻ ഒരുങ്ങുന്നത്. അബഹയിലും ജീസാനിലുമായി ഏഴു ചെറിയ മൃഗശാലകൾ നിർമ്മിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. വലിയ മൃഗശാലകൾക്ക് 50 ഹെക്ടർ വിസ്തീർണവും 5.30 കോടി റിയാൽ നിക്ഷേപ തുകയും ആണ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇടത്തരം മൃഗശാലകൾ നിർമ്മിക്കാൻ 15 ഹെക്ടർ വിസ്തീർണവും 1.10 കോടി റിയാൽ നിക്ഷേപവും ആണ് നൽക്കുന്നത്. ചെറിയ മൃഗശാലക്ക് 10 ഹെക്ടർ വിസ്തീർണത്തിൽ നിർമ്മിക്കാൻ ആണ് ഉദ്യേശിക്കുന്നത്.


വിനോദ മേഖലയിലെ ചെലവ് 2.9 ശതമാനത്തിൽ നിന്ന് ആറു ശതമാനമായി ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിഷൻ 2030 പൂർത്തിയാവുന്നതോടെ രാജ്യത്ത് വലിയ വികസനം ആണ് വരൻ പോകുന്നത്. കൂടാതെ യുവാക്കളെ ആകർഷിക്കാൻ വേണ്ടി വലിയ പദ്ധതികൾ ആണ് സൗദി ഒരുക്കിയിരിക്കുന്നത്. 30 വയസിന് താഴെയുള്ള യുവാക്കളെ ആകർഷിക്കാൻ വേണ്ടിയും പുതിയ പദ്ധതികൾ ആണ് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
أحدث أقدم