രാജ്യത്തേക്ക് പ്രവേശിക്കാന്‍ കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല; പ്രഖ്യാപനവുമായി സൗദി


സൗദി: രാജ്യത്തേക്ക് പ്രവേശിക്കാൻ വേണ്ടി സൗദി നിർബന്ധമാക്കിയിരുന്ന കൊവിഡ് വാക്‌സിനേഷന്‍ എടുത്ത് മാറ്റി. രാജ്യത്ത് നിന്ന് പുറത്തേക്ക് പോകാൻ വേണ്ടി പ്രവാസികൾക്കായി ഏർപ്പെടുത്തിയ നിബന്ധനയാണ് സൗദി എടുത്തുമാറ്റിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും സൗദി നീക്കം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ അറിയിപ്പ് എത്തിയിരിക്കുന്നത്. സൗദിയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ വിദേശികൾക്ക് വിസയും പാസ്‌പോര്‍ട്ടും ഉണ്ടായാൽ മതിയാകും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ സൗദിയിലേക്ക് തിരികെ എത്തുന്ന പ്രവാസികൾക്കും കെവിഡ് വാക്സിനേഷൻ നിർബന്ധമില്ല. എന്നാൽ ഇവരുടെ കെെവശം വിസയും റെസിഡന്‍സി ഐഡിയും ഉണ്ടായിരിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് വ്യക്തമാക്കി.

أحدث أقدم