ഖത്തർ: ഖത്തറിൽ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശൂർ ചാവക്കാട് സ്വദേശിയായ മാട്ടുമ്മല്‍ മുഹമ്മദ് ഷാക്കിര്‍ (23) ആണ് മരണപ്പെട്ടത്. അൽ ഹിലാൽ ലുലു ഹൈപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു ഷാക്കിര്‍. ഇന്നലെ പകൽ സമയത്താണ് അപകടം സംഭവിച്ചത്. അൽ ഹിലാലിൽ നടന്നുപോവുന്നതിനിടെയാണ് വാഹനം എത്തി ഷാക്കിറിനെ ഇടിച്ചുതെറിപ്പിച്ചത്. രണ്ട് മാസം മുമ്പാണ് യുവാവ് ഖത്തറിൽ എത്തിയത്. ജോലി അന്വേഷിച്ചാണ് യുവാവ് ഖത്തറിൽ എത്തിയത്.
പരേതനായ പുതിയ വിട്ടില്‍ മാളിയേക്കല്‍ മുഹമ്മദാലി ഹാജിയാണ് പിതാവ്. മാതാവ്: നസിയ. സഹോദരങ്ങള്‍: ഫൈസല്‍, മുസ്തഫ, അന്‍സാര്‍, ഷാക്കിറ. എന്നിവരാണ്. ഹമദ് ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കയ ശേഷം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു.