റിയാദ്: സൗദിയില്‍ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവുന്ന തീരുമാനവുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന സൗദിവല്‍ക്കരണ നടപടികളുടെ ഭാഗമായി ആറു തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജിഹിയാണ് പ്രഖ്യാപിച്ചത്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പുതിയ സ്വദേശിവല്‍ക്കരണ പദ്ധതികള്‍ നടപ്പിലാക്കുകയെന്ന് അദ്ദേഹം അറിയിച്ചു. ലൈസന്‍സ് ആവശ്യമായുള്ള ഏവിയേഷന്‍ ജോലികള്‍, ഒപ്റ്റിക്സ് ജോലികള്‍, കസ്റ്റമര്‍ കെയര്‍ ജോലികള്‍, പതിവ് വാഹന പരിശോധനാ പ്രവര്‍ത്തനങ്ങള്‍, തപാല്‍ സേവന ഔട്ട്ലെറ്റുകള്‍, പാഴ്സല്‍ ഡെലിവറി ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളിലെ ജോലികള്‍, ഏഴ് സാമ്പത്തിക മേഖലയിലെ വില്‍പ്പന ഔട്ട്ലെറ്റുകള്‍ എന്നിവിടങ്ങളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുക. ഈ മേഖലകളില്‍ പൂര്‍ണമായോ ഭാഗികമായോ സൗദികളെ നിയമിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതുവഴി 33,000ത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് ലഭിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തവും സംഭാവനകളും വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.