പ്ലസ് ടു പരീക്ഷ ഫലം വന്നു 83.87 ശതമാനം വിജയം


തിരു.: 2022 ഹയർ സെക്കൻഡറി പരീക്ഷയിൽ 83.87 ശതമാനം വിജയം. കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം. സയൻസ് വിഭാഗത്തിൽ 86.14 ഉം ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 75.61 ഉം കൊമേഴ്സ് വിഭാഗത്തിൽ 85.69 ഉം വീതമാണ് വിജയ ശതമാനം.
        3,02,865 കുട്ടികളാണ് ഉപരി പഠനത്തിന് അർഹത നേടിയത്. 4,32,436 പേരാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഇതിൽ 3,65,871 പേർ റഗുലർ വിഭാഗത്തിലും 45,797 പേർ സ്കോൾ കേരളക്ക് കീഴിലും 20,768 പേർ പ്രൈവറ്റ് വിഭാഗത്തിലുമാണ്. 2,005 കേന്ദ്രങ്ങളിലാണ് ഇത്തവണ ഹയർ സെക്കൻഡറി പരീക്ഷ നടന്നത്.
Previous Post Next Post