മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ പിടിയിൽ




കിളിമാനൂർ(തിരുവനന്തപുരം): മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ പിടിയിൽ. കല്ലറ തുമ്പോട് ഏറത്തു വീട്ടിൽ ഷഹന (34), മണമ്പൂർ പെരുങ്കുളം ബി.എസ്. മൻസിലിൽ സജിമോൻ (43) എന്നിവരാണ് അറസ്റ്റിലായത്. 

ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയാണ് 12, 9, 7 വയസുള്ള കുട്ടികളെ ഉപേക്ഷിച്ചിട്ട് കാമുകനൊപ്പം മൂതല, കെ.കെ. കോണത്തുള്ള മേലേ ഏറത്തുവിള നിന്നും ഷഹന ഒളിച്ചോടി പോയത്. കാമുകനായ സജിമോനും മൂന്നു കുട്ടികളുണ്ട്. ഇതിനു മുൻപും രണ്ടു തവണ കാമുകൻമാരോടൊപ്പം ഷഹന ഒളിച്ചോടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളെ ഉപേക്ഷിച്ചു കളഞ്ഞതിന് കുട്ടികളുടെ മൊഴിയിൽ ബാലനീതി വകുപ്പ് പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും തുടർന്ന് കൊല്ലം അഞ്ചലിൽ ഉള്ള കാമുകന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇരുവരേയും പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

പള്ളിക്കൽ ഐഎസ്എച്ച്ഒ ശ്രീജിത്ത് പി.യുടെ നേതൃത്വത്തിൽ എസ്ഐ സഹിൽ. എം., എഎസ്ഐ ജിഷി ബാഹുലേയൻ സിപിഒമാരായ സമീർ, വിനീഷ്, പ്രിയ, രമ്യ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്. 

Previous Post Next Post