ഗള്‍ഫില്‍ ബലിപെരുന്നാൾ ജൂലൈ ഒമ്പതിന്

റിയാദ്: ഗള്‍ഫില്‍ ബലിപെരുന്നാൾ ജൂലൈ ഒമ്പതിന്. സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് പ്രഖ്യാപനം. അറബി മാസം ദുല്‍ഹജ്ജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാനിലും ബലി പെരുന്നാള്‍ ജൂലൈ ഒന്‍പതിന് തന്നെയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. യുഎഇയില്‍ ബലിപെരുന്നാളിന് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. സൗദി അറേബ്യയിലെ ബാങ്കുകൾക്കും ബലിപെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ബാങ്കുകൾ, അവയുടെ ശാഖകൾ, അനുബന്ധ ഓഫീസുകൾ, മണി എക്സ്ചേഞ്ച് സെന്ററു
കൾ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെൻട്രൽ ബാങ്ക് (സാമ) തിങ്കളാഴ്ച പ്രഖ്യാപിച്ചത്.

Previous Post Next Post