കേരള എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയാറാക്കുന്നത് പ്രവേശന പരീക്ഷയിലെ സ്കോറും പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളിലെ മാര്‍ക്കും തുല്യമായി പരിഗണിച്ചുള്ള സ്റ്റാന്ഡേഡൈസേഷന് പ്രക്രിയയിലൂടെയാണ്.
കെമിസ്ട്രിയില്‍ ഉയര്‍ന്ന വിജയം നേടിയ കുട്ടികളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞത് ഇവരെ റാങ്ക് പട്ടികയില്‍ പിറകിലാക്കും. ഇത്തവണ കെമിസ്ട്രിയിലെ വിജയശതമാനം 89.14 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം 93.24 ശതമാനമായിരുന്നു കെമിസ്ട്രിയിലെ വിജയം.
കഴിഞ്ഞവര്‍ഷം 80 ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങളും ഇത്തവണ 70 ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങളുമാണ് ഫോക്കസ് ഏരിയയില്‍നിന്ന് നിശ്ചയിച്ചത്. ഇതനുസരിച്ച് ശതമാനത്തിലും എ പ്ലസുകാരുടെ എണ്ണത്തിലും നേരിയ കുറവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, എ പ്ലസുകാരുടെ എണ്ണത്തില്‍ വന്‍ കുറവാണുണ്ടായത്.