കോട്ടയം: കേരളത്തിൽ ഉടനീളമുള്ള ചെറുകിട വ്യാപാരികൾക്ക് വേണ്ടി എം വേണുഗോപാലൻ(പുത്തൻ വാര്യം മണർകാട്) എഴുതിയ “വ്യാപാരിക്കൊരു വഴികാട്ടി” എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പും, വ്യാപാരിക്കഥകൾ എന്ന പുസ്തകവും, തന്റെ ജീവിതാനുഭവത്തിൽ നിന്നും പൊതുജനങ്ങൾക്ക് വേണ്ടി എഴുതിയ “പ്രായോഗിക ബുദ്ധി നിത്യ ജീവിതത്തിൽ” എന്ന പുസ്തകവും കോട്ടയം പ്രസ് ക്ലബ്ബിൽ വെച്ച് നടത്തിയ ചടങ്ങിൽ പ്രകാശനം ചെയ്തു.
ചെറുകിട ഇടത്തരം വ്യാപാരികൾക്ക് വേണ്ടി ഇങ്ങനെയൊരു പുസ്തകം ഇറങ്ങിയതായി അറിവില്ല. കഴിഞ്ഞ നാല്പതിലധികം വർഷമായി ചെറുകിട വ്യാപാര രംഗത്തുള്ള ലേഖകൻ ഇന്ന് വ്യാപാരികൾ അനുഭവിക്കുന്ന പ്രധാന പ്രശനങ്ങളെ പറ്റി വിവരിച്ചു.
കോവിഡിന് ശേഷം ഭൂരിഭാഗം വ്യാപാരികളും പ്രതിസന്ധിയിലാണ്, വ്യാപാര കുറവും മൾട്ടി നാഷണൽ കമ്പനി ഉൽപ്പങ്ങളുടെ ലാഭക്കുറവും മറ്റു പല പ്രശ്നങ്ങളും മൂലം വ്യാപാര മേഖല പ്രതിസന്ധിയിലാണ്.
ഉദാഹരണത്തിന് മിക്ക കടകളിലും വിൽക്കുന്ന മിഠായിക്ക് ഏതാണ്ട് ഇരുപതു വർഷം മുൻപും ഇപ്പോഴും മിനിമം ഒരു രൂപ ആണ് വില, എന്നാൽ ഇരുപതു വർഷം മുൻപ് മിനിമം ബസ് ചാർജ് രണ്ടോ മൂന്നോ രൂപ ആയിരുന്നെങ്കിൽ ഇന്ന് പത്തു രൂപയാണ്. എട്ടു മണിക്കൂർ പണിയെടുക്കുന്ന തൊഴിലാളിക്ക് എണ്ണൂറു രൂപ മുതൽ കൂലി ലഭിക്കുമ്പോൾ പതിനഞ്ചു മണിക്കൂർ വരെ പണിയെടുക്കുന്ന ഒരു വ്യാപാരിക്കു പതിനായിരം രൂപയുടെ കച്ചവടം നടന്നാലും ചെലവ് കഴിഞ്ഞു അഞ്ഞൂറ് രൂപ പോലും ലഭിക്കുന്നില്ല.
നാട്ടിൻ പുറങ്ങളിലെ മിക്ക വ്യാപാര സ്ഥാപനങ്ങളും അയ്യായിരം രൂപയുടെ പോലും വ്യാപാരം നടക്കുന്നില്ല, അത്രക്ക് ദുരിതത്തിലാണ് വ്യാപാര മേഖല. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഇരുപത്തിയേഴോളം വ്യാപാരികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസവും തിരുവനന്ത പുരത്തു ഒരു വ്യാപാരിയും ഭാര്യയും ആത്മഹത്യ ചെയ്തു. ഇത്രയൊക്കെ ആയിട്ടും ഇവിടുത്തു പത്ര ദൃശ്യ മാധ്യമംങ്ങൾ വ്യാപാരിയുടെ നീറുന്ന പ്രശനങ്ങൾ വെളിച്ചത്തു കൊണ്ട് വന്നിട്ടില്ല. അതുകൊണ്ട് ഇപ്പോഴെങ്കിലും ഈ മാധ്യമങ്ങൾ അവരുടെ പ്രശ്ങ്ങൾ വെളിച്ചത്തു കൊണ്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.
വ്യാപാരികൾ ഇനിയും കടയടച്ചു സമരം ചെയ്തിട്ട് കാര്യമില്ല ഇരുപത്തിനാല് മണിക്കൂർ വരെ കട തുറന്നു പുതിയ സമര മുറ സ്വീകരിക്കണം.
വ്യാപരിക്കൊരു വഴികാട്ടി എന്ന പുസ്തകം എല്ലാ വ്യാപാരികളും പുസ്തകം വായിക്കുക എന്ന ഉദ്ദേശത്തിൽ നൂറു രൂപ വിലയുള്ള പുസ്തകം സൗജന്യ നിരക്കിലോ സൗജന്യമായോ കൊടുക്കാൻ പ്രസാധകൻ തയ്യാറാണ്. വേണ്ടവർ നമ്പർ *8547472360* എന്ന നമ്പറിൽ ബന്ധപ്പെടുക.