മുഖ്യമന്ത്രിക്ക് വേണ്ടി ഭീഷണിപ്പെടുത്തിയെന്ന ആരോപണം; ശബ്ദരേഖ ഇന്ന് സ്വപ്‌ന പുറത്തുവിട്ടേക്കും




തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ സ്വപ്ന ഇന്ന് പുറത്ത് വിട്ടേക്കും. മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരൺ ഭീഷണിപ്പെടുത്തി എന്നാണ് സ്വപ്നയുടെ ആരോപണം. ഇതിന്റെ ശബ്ദരേഖയാണ് പുറത്ത് വിടുമെന്ന് സ്വപ്ന പറയുന്നത്. 

തന്നെ ഭീഷണിപ്പെടുത്തിയെന്ന് തെളിയിക്കുന്ന ശബ്ദരേഖ കയ്യിലുണ്ടെന്നും അത് പുറത്ത് വിടുമെന്നും സ്വപ്ന ഇന്നലെ പറഞ്ഞിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിക്കുന്ന നികേഷ് എന്നയാളെക്കുറിച്ചും ഷാജ് കിരൺ സംസാരിച്ചു. തന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് തെളിവുകളെല്ലാം പുറത്ത് വിടുന്നതെന്നും സ്വപ്ന പറയുന്നു.

എന്നാൽ മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള മറ്റ് നേതാക്കളെയോ പരിചയമില്ലെന്നാണ് ഷാജ് കിരൺ വ്യക്തമാക്കിയത്. സുഹൃത്ത് എന്ന നിലയിലാണ് സ്വപ്നയുമായി സംസാരിച്ചത്. സ്വപ്ന വിളിച്ചതനുസരിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാട് പോയി അവരെ കണ്ടതെന്നുമാണ് ഷാജ് കിരണിന്റെ വാദം.
Previous Post Next Post