പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി; വില്ലേജ് ഓഫിസർ അടക്കം അറസ്റ്റ്ൽ


പത്തനംതിട്ട വാഴക്കുന്നം ചെറുകോല്‍ വില്ലേജ് ഓഫിസില്‍ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍ഡും അറസ്റ്റിലായി. ഒരാള്‍ രക്ഷപെട്ടു. വസ്തു പോക്കുവരവ് ചെയ്യുന്നതിനാണ് കൈക്കൂലി വാങ്ങിയത്
ചെറുകോല്‍ വില്ലേജ് ഓഫിസര്‍ അമ്പലപ്പുഴ സ്വദേശി രാജീവ് എസ്, ഫീല്‍ഡ് അസിസ്റ്റന്‍ഡ് തിരുവല്ല കുറ്റൂര്‍ സ്വദേശി ജിനു തോമസ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു ഫീല്‍ഡ് അസിസ്റ്റന്‍ഡ് സുധീര്‍ വിജിലന്‍സ് സംഘം ഓഫിസില്‍ കയറും മുന്‍പ് ഓടി രക്ഷപെട്ടു. 5000 രൂപയാണ് കൈക്കൂലി വാങ്ങിയത്. ചെറുകോല്‍ സ്വദേശിക്ക് പിതാവ് നല്‍കിയ ഭൂമി പോക്കുവരവ് ചെയ്യുന്നതിനാണ് 5000 രൂപ ആവശ്യപ്പെട്ടത്.
തുടര്‍ന്ന് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് നോട്ടില്‍ ഫിനോഫ്തലിന്‍ പുരട്ടി കൈമാറിയ കൈക്കൂലി വാങ്ങിയ ഉടന്‍ വിജിലന്‍സ് എത്തി പ്രതികളെ പിടികൂടി. വില്ലേജ് ഓഫിസില്‍ ഗുരുതര അഴിമതയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.അറസ്റ്റ് അറിഞ്ഞ്  ജിനു തോമസിന്‍റെ ജീവിത പങ്കാളി എത്തിയതോടെ നേരിയ വാക്കേറ്റമുണ്ടായി.രക്ഷപെട്ട സുധീറിന് കൈക്കൂലി ഇടപാടുകളില്‍ ഉള്ള പങ്കും അന്വേഷിക്കും.
Previous Post Next Post