പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് പണം കവർന്നു.


കോഴിക്കോട് കോട്ടൂളിയിൽ കഴിഞ്ഞരാത്രിയാണ് സംഭവം. അമ്പതിനായിരം രൂപ കവർന്നതായിയാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരൻ മുഹമ്മദ് റാഫിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കറുത്ത മുഖംമൂടി ധരിച്ച ഒരാളാണ് പമ്പിലെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇയാളും റാഫിയും തമ്മിൽ മൽപ്പിടുത്തമുണ്ടായി. റാഫിയെ ക്രൂരമായി മർദിക്കുകയും കൈ തുണി കൊണ്ട് കെട്ടിയിടുകയും ചെയ്തു. തുടർന്ന് പമ്പിൽ സൂക്ഷിച്ചിരുന്ന പണവും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.

Previous Post Next Post