ഒമാൻ: ഇന്ത്യൻ ബജറ്റ് വിമാന കമ്പനിയായ ഗോ ഫസ്റ്റ് പുതിയ സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിച്ചു. മസ്‌കത്ത്-കൊച്ചി റൂട്ടില്‍ ആണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ആദ്യത്തെ വിമാനത്തിന് മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോൾ വലിയ സ്വീകരണം ആണ് കിട്ടിയത്. മസ്‌കത്തിനും കൊച്ചിക്കും ഇടയില്‍ ആഴ്ചയില്‍ രണ്ടു സര്‍വീസുകള്‍ വീതം ഈ വിമാന കമ്പനി സർവീസ് നടത്തും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ബജറ്റ് വിമാന കമ്പനിയാണ് ഗോ ഫസ്റ്റ് വലിയ പ്രതീക്ഷയോടെയാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി ഒൻപത് മണിക്ക് കൊച്ചിയില്‍ നിന്ന് വിമാനം പുറപ്പെടും. ഒമാൻ പ്രദേശിക സമയം രാത്രി 11.05ന് ആണ് വിമാനം മസ്കത്തിൽ എത്തുന്നത്. പിന്നീട് രാത്രി 11.50ന് മസ്‌കത്തിൽ നിന്ന് തിരിച്ച് വിമാനം പുറപ്പെടും. ഇന്ത്യൻ സമയം പുവർച്ചെ അഞ്ചു മണിക്ക് വിമാനം കൊച്ചിയിൽ എത്തും. മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് മാത്രമല്ല, കണ്ണൂർ, മുംബൈ, സെക്ടറുകളിലേക്കും ഗോ ഫസ്റ്റ് ഇപ്പോൾ നിലവിൽ സർവീസ് നടത്തിവരുന്നുണ്ട്.
ഗോ ഫസ്റ്റ് മസ്‌കത്ത്-കൊച്ചി റൂട്ടില്‍ സര്‍വീസ് ആരംഭിച്ചു
jibin
0
Tags
Top Stories