ചാത്തന്നൂരിൽ വ്യാപാരസ്ഥാപനവും എ റ്റി എമ്മും കുത്തിപൊളിച്ചു
Guruji 0
കൊല്ലം: ചാത്തന്നൂർ കല്ലുവാതുക്കലിൽ വ്യാപാരസ്ഥാപനവും എറ്റിഎമ്മും കുത്തിപൊളിച്ച നിലയിൽ കണ്ടെത്തി. കല്ലുവാതുക്കൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൊബൈൽഷോപ്പും സമീപത്തെ എറ്റിഎമ്മുമാണ് കഴിഞ്ഞ ദിവസം രാത്രി അക്രമികൾ ഇടിച്ചുപൊളിച്ചത്.
രണ്ട് കടകളുടെയും പിൻഭാഗത്തെ ഭിത്തികൾ പൂർണ്ണമായും തകർന്ന നിലയിലാണ്. ഇത് സംബന്ധിച്ച് വ്യാപാരസ്ഥാപനത്തിന്റെ ഉടമയും ചാത്തന്നൂർ എസ്എൻഡിപി യൂണിയൻ കൗൺസിലറുമായ ആർ.ഗാന്ധി പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.