ചികിത്സക്കിടെ ദന്തഡോക്ടര്‍ ചുംബിച്ചു; രോഗിയെ ആശ്വസിപ്പിച്ചതെന്ന് ഡോക്ടര്‍, വെറുതെ വിട്ട് കോടതി


ബഹ്റെെൻ: ചികിത്സക്കിടെ ദന്തഡോക്ടര്‍ ചുംബിച്ചെന്ന പരാതിയിൽ ഡോക്ടറെ കോടതി കുറ്റവിമുക്തനാക്കി. ബഹ്റെെനിൽ ആണ് സംഭവം നടന്നത്. ലൈംഗിക ചൂഷണം ആരോപിച്ചാണ് 53കാരി പരാതി നൽകിയത്. എന്നാൽ രോഗിയെ ആശ്വസിപ്പിക്കാന്‍ അവരുടെ തലയില്‍ ചുംബിക്കുകയായിരുന്നുവെന്ന് ഡോക്ടർ കോടതിയിൽ പറഞ്ഞു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 45 വയസുകാരനായ ബഹ്റൈനി ഡോക്ടര്‍ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ബഹ്റെെനിലെ ദക്ഷിണ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ മേയ് മാസത്തിലായിരുന്നു സംഭവം നടന്നത്. 53 കാരിയായ രോഗിയുടെ തലയില്‍ മൂന്ന് വട്ടം ചുംബിച്ചായിരുന്നു എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ഡോക്ടർ തന്റെ കവിളില്‍ ചുംബിച്ചെന്ന തരത്തില്‍ പരാതിക്കാരി മൊഴി മാറ്റുകയും ചെയ്തു. എന്നാൽ ചികിത്സക്ക് ശേഷം അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ബഹളം വെക്കുുകയും ചെയ്ത 'വയോധികയെ' സമാധിനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് താൻ ഇത് ചെയ്തതെന്നായിരുന്നു ഡോക്ടർ കോടതിയിൽ വാദിച്ചത്. തനിക്ക് തന്നെ അമ്മയെ പോലെ മാത്രമാണ് അവരെ തോന്നിയത്. ഇത് തെറ്റായ രീതിയിൽ എടുത്താണ് 53 കാരി പേലീസിൽ പരാതിയ നൽകിയതെന്ന് ഡോക്ടർ കോടതിയിൽ പറഞ്ഞു.


ഡോക്ടര്‍ കുറ്റക്കാരനാണെന്നതിന് മതിയായ തെളിവുകളില്ലെന്ന് ഡോക്ടറുടെ അഭിഭാഷകൻ കേടതിയിൽ വാദിച്ചു. ദന്ത ചികിത്സ പൂര്‍ത്തിയായപ്പോള്‍ രോഗി പ്രതീക്ഷിച്ചത് പോലെ ആയില്ലെന്നാണ് രോഗി പറയുന്നതെന്ന് ഡോക്ടർ കോടതിയിൽ പറഞ്ഞു. ലൈംഗിക ചൂഷണം നടന്നതിന് തെളിവുകളില്ലാത്തതിനാല്‍ കോടതി ഡോക്ടറെ കുറ്റവിമുക്തനാക്കി.

തലയില്‍ ചുംബിച്ചുവെന്ന് ആദ്യം മൊഴി പിന്നീട് മാറ്റി കവിളിലാണ് ചുംബിച്ചതെന്ന തരത്തില്‍ യുവതി മൊഴിമാറ്റുകയായിരുന്നു. ഇതാണ് കോടതിയിൽ വലിയ തെളിവായി സ്വീകരിച്ചത്. പരസ്‍പര വിരുദ്ധമായ മൊഴികൾ ഡോക്ടർക്കെതിരെ യുവതി നടത്തിയത് കോടതിയിൽ അഭിഭാഷകൻ ശക്തമായി വാദിച്ചു. ഒടുവിൽ ഡോക്ടറെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
Previous Post Next Post