ദമാം : ഷാര്‍ജയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശിനിയായ നഴ്സ് മരിച്ചു. നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ മകള്‍ ചിഞ്ചു ജോസഫാണ് (29) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ച് കടക്കുമ്ബോള്‍ കാറിടിക്കുകയായിരുന്നു. അല്‍ നഹ്ദയിലാണ് സംഭവം. ഉടന്‍ അല്‍ ഖാസിമിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവും നാല് വയസ്സുള്ള മകളും നാട്ടിലാണ്. മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലെത്തിച്ച ശേഷം സംസ്കരിക്കും.
ഷാർജയിൽ വാഹനാപകടം കറുകച്ചാൽ - നെടുംകുന്നം സ്വദേശിയായ നഴ്സ് മരിച്ചു
ജോവാൻ മധുമല
0
Tags
Top Stories